കാർ കടയിലേക്ക് പാഞ്ഞു കയറി 14കാരന് പരിക്ക്
text_fieldsപടിഞ്ഞാറത്തറ ഞെർളേരി കടയിൽ ഇടിച്ചുകയറി
അപകടത്തിൽപ്പെട്ട കാർ
പടിഞ്ഞാറത്തറ: കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി പതിനാലുകാരന് പരിക്കേറ്റു. ‘മാധ്യമം’ ഏജന്റ് മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. കുട്ടിയെ പരിക്കുകളോടെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറത്തറ ഞെർളേരി പള്ളിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കാണ് അപകടം. മകനെ കടയിൽനിർത്തി റഫീക്ക് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി സമീപത്തെ വീട്ടുമുറ്റത്തു മറിയുകയായിരുന്നു. കടയുടെ മുൻഭാഗമടക്കം തകർന്നു. പടിഞ്ഞാറത്തറ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സിനാൻ. വെള്ളമുണ്ട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകത്തിൽപ്പെട്ടത്. കാർ ഭാഗികമായി തക