സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsഇജിലാൽ
പടിഞ്ഞാറത്തറ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 25ന് പടിഞ്ഞാറത്തറ ഇൻസ്പെക്ടർ കെ.എസ്. ലെബിമോൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലക്കകത്തും പുറത്തുമായി 30ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.