ഇടതു സർക്കാർ വയനാടിനെ അവഗണിച്ചു –ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsമുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പടിഞ്ഞാറത്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നു
പടിഞ്ഞാറത്തറ: സകല മേഖലയിലും വയനാടിനെ പൂർണമായി അവഗണിച്ചാണ് ഇടതു സർക്കാർ ഭരണത്തിൽ നിന്നിറങ്ങുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. സർക്കാർ മെഡിക്കൽ കോളജ് മുതൽ വയനാട് സ്വപ്നം കണ്ട പദ്ധതികളെല്ലാം അട്ടിമറിക്കുകയോ അവഗണിക്കുകയോ ചെയ്യുകയായിരുന്നു സംസ്ഥാന സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി എം. മുഹമ്മദ് ബഷീറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പടിഞ്ഞാറത്തറയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിെൻറ സമഗ്ര വികസനത്തിന് പരിശ്രമിച്ചതത്രയും യു.ഡി.എഫ് സർക്കാറുകളായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക മേഖലകളിൽ യു.ഡി.എഫ് ആരംഭിച്ച പദ്ധതികൾ പോലും ഇടതു സർക്കാർ അവഗണിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജെറിൻ അധ്യക്ഷത വഹിച്ചു. സി.കെ. നാസർ സ്വാഗതം പറഞ്ഞു. ഗഫൂർ വെണ്ണിയോട്, കെ. മമ്മൂട്ടി, ജോണി നന്നാട്ട്, ജി. ആലി, എം.സി. അബ്ദുല്ല ഹാജി, എം.വി. ജോൺ, യൂനുസ് വാഫി, സി.ഇ. ഹാരിസ് എന്നിവർ സംസാരിച്ചു.