Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 3:14 AM GMT Updated On
date_range 2022-04-14T08:44:30+05:30പടിഞ്ഞാറത്തറയിൽ മോഷ്ടാവ് പിടിയിൽ
text_fieldscamera_alt
ജസ്റ്റിൻ കുര്യാക്കോസ്
Listen to this Article
പടിഞ്ഞാറത്തറ: അടച്ചിട്ട വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. അരമ്പറ്റകുന്ന് സ്വദേശി പനവ്വത്തിൽ വീട്ടിൽ ജസ്റ്റിൻ കുര്യാക്കോസിനെയാണ് പടിഞ്ഞാറത്തറ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ജയന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. പടിഞ്ഞാറത്തറ അരമ്പറ്റകുന്നിലെ തിരുഹൃദയ മന്ദിരം വീട്ടിൽനിന്ന് ഏപ്രിൽ മൂന്നിനാണ് സ്വർണവും പണവും കവർന്നത്. വീട്ടിലെ ഓടിളക്കിക്കയറി രണ്ടര പവൻ സ്വർണവും 20000 രൂപയും 150 ഡോളറും കവരുകയായിരുന്നു.
വീട്ടുടമ ദയയും കുടുംബവും ആശുപത്രി ആവശ്യത്തിനായി ഏപ്രിൽ ഒന്നിന് വീടുപൂട്ടി പോയിരുന്നു. ഇവർ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. എസ്.ഐ അബൂബക്കർ, എസ്.പി.ഒമാരായ സുമേഷ്, വീരഭദ്രൻ, സി.പി.ഒമാരായ വിജയൻ, വിപിൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story