വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചു
text_fieldsപനമരം: വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. പനമരത്ത് കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദുരന്തത്തെപോലും രാഷ്ടീയവത്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണ്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചതെന്നും പ്രിയങ്ക ചോദിച്ചു.
ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. വയനാടിന് വളരാനുള്ള ഒരുപാട് അവസരങ്ങളുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.