സ്വാതന്ത്ര്യ ദിന സദസ് സംഘടിപ്പിച്ചു
text_fieldsപനമരം: വെൽഫെയർ പാർട്ടി പനമരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ് വ്യത്യസ്ത വീക്ഷണമുള്ള രാഷ്ട്രീയക്കാരുടെ ഒത്തുചേരലായി. 11 വർഷമായി രാജ്യത്ത് വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതിഗതികൾ ചർച്ചചെയ്യുന്നതായി ഒത്തുകൂടൽ. പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന ലേബലിലായിരുന്നു ചർച്ചാ പ്രമേയം.
പനമരം ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സദസ് വെൽഫെയർ പാർട്ടി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ മാത്യു അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് എം.സി. സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ ബെന്നി അരിഞ്ചേറുമല, വാർഡുമെമ്പറും യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി കൺവിനറുമായ വാസു അമ്മാനി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ. അബ്ദുൽ അസീസ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എം നേതാവുമായ ജി. പ്രതാപ് ചന്ദ്രൻ, വാർഡ് അംഗം സുനിൽ കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്‍റ് കെ.ടി ഇസ്മായിൽ, സി.എം.പി. നേതാവ് നാസർ കുണ്ടംകേണി, പി.പി. രഹ്‌ന എന്നിവർ പങ്കെടുത്തു.
പി. ഷാനവാസ് സ്വാഗതവും ടി. ഖാലിദ് നന്ദിയും പറഞ്ഞു. റഫീഖ് കെ.എം, മുരളിധരൻ (പീപ്പിൾസ്), കെ.കെ. സമീർ, ഹക്കീം ചീനബീടൻ, ഹുസ്ന, ഹസീന എന്നിവർ നേതൃത്വം നൽകി.