Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightജ്യൂസടിക്കുന്നത്...

ജ്യൂസടിക്കുന്നത് ഗ്യാസിലാണോ! പാചകവാതക ക്ഷാമത്തിന്റെ മറവിൽ കൂൾ ഡ്രിങ്ക്സിനും വില കൂട്ടി

text_fields
bookmark_border
ജ്യൂസടിക്കുന്നത് ഗ്യാസിലാണോ! പാചകവാതക ക്ഷാമത്തിന്റെ മറവിൽ കൂൾ ഡ്രിങ്ക്സിനും വില കൂട്ടി
cancel

പനമരം: പാചകവാതക സിലിണ്ടർ ക്ഷാമം മൂലം കരിഞ്ചന്തയിൽനിന്ന് വാങ്ങുന്നതിനാൽ ഹോട്ടലുകളിൽ ചായക്ക് വില കൂട്ടിയതിൽ അത്ഭുതമില്ല. എന്നാൽ, അതിന്റെ മറവിൽ ചില വ്യാപാരികൾ ജ്യൂസിനും വില വർധിപ്പിച്ചിരിക്കുകയാണ്.15 രൂപക്ക് വിറ്റ ലൈം ജ്യൂസിന് 20ഉം സോഡ സർബത്തിന് 25 രൂപയുമാണ് ചിലർ വാങ്ങുന്നത്. മറ്റ് ഫ്രഷ് ജ്യൂസുകൾക്കാകട്ടെ, 10 രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്. അതേസമയം, ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഞ്ചസാര ഉൾപ്പെടെ സാധനങ്ങൾക്ക് വില വർധിച്ചിട്ടില്ല.

അപ്പോഴാണ് ജ്യൂസുകൾക്കടക്കം ഏകപക്ഷീയമായി വില കൂട്ടി ഉപഭോക്താക്കളെ പിഴിയുന്നത്. ഗ്യാസ് കിട്ടാനില്ലാത്തതുകൊണ്ട് 12 രൂപയുടെ ചായക്ക് 15 ആയും എണ്ണക്കടിക്ക് 12ൽനിന്ന് 15 ആയും ചില ഹോട്ടൽ വ്യാപാരികൾ വില വർധിപ്പിച്ചിട്ടുണ്ട്. പലവ്യഞ്ജനങ്ങൾക്കൊന്നും അടുത്തകാലത്തായി വിലവർധന ഉണ്ടായിട്ടില്ല. എന്നാൽ, ചില ഹോട്ടലുകളിലും കൂൾബാറുകളിലും വില വർധിപ്പിച്ചിട്ടുമില്ല.സാധാരണ വിലക്ക് തന്നെയാണ് ഇപപ്പോഴും ഈ ഹോട്ടലുകാർ സാധനങ്ങൾ വിൽക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടമെങ്കിലും കൂടുതൽ വില ഈടാക്കുന്ന ഇടങ്ങളിൽ വിലവിവരമൊന്നും കാണാനുമില്ല.

Show Full Article
TAGS:price hike Exploitation gas shortage consumer rights 
News Summary - Is juicing on gas? Under the guise of cooking gas shortage, the prices of cold drinks have also been increased.
Next Story