കണിയാമ്പറ്റ യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ?
text_fieldsസുകുമാരൻ പി.എം (എൽ.ഡി.എഫ്), സുനിൽ കുമാർ (യു.ഡി.എഫ്)
പനമരം: ജില്ല പഞ്ചായത്തിൽ വിസ്തൃതികൊണ്ട് വലിയ ഡിവിഷനായ കണിയാമ്പറ്റ ഇത്തവണ നാല് പഞ്ചായത്തുകളിലായി 32 വാർഡുകളുണ്ട്. പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിലായാണിത്. കഴിഞ്ഞ തവണ 23 വാർഡുകളായിരുന്നു.
യു.ഡി.എഫ് കോട്ടയായിരുന്ന കണിയാമ്പറ്റയിൽനിന്ന് കഴിഞ്ഞ തവണ വിജയിച്ചത് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായ നസീമയായിരുന്നു. എൽ.ഡി.എഫിലെ താജുന്നിസയെ 1800 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം കുറവാണെന്ന് അന്ന് പരാതിയുണ്ടായിരുന്നു. കുടിയേറ്റ മേഖലകളിൽ പ്രതീക്ഷിച്ചത്ര വോട്ട് നസീമക്ക് ലഭിക്കാത്തത് വിവാദമായിരുന്നു.
പുതുതായി ചേർത്ത കോട്ടത്തറ പഞ്ചായത്തിലെ 11 വാർഡുകളിൽ മുൻതൂക്കം യു.ഡി.എഫിന് തന്നെ. കണിയാമ്പറ്റ പഞ്ചായത്തിൽ യു.ഡി.എഫിന് ഉറച്ച വോട്ടുള്ള ഏരിയകൾ കണിയാമ്പറ്റ ഡിവിഷനിൽ വരുന്നുണ്ട്. ഇത്തവണ ഡിവിഷൻ എസ്.ടി സംവരണമാണ്. യു.ഡി.എഫിനായി ലീഗിന്റെ സുനിൽകുമാറും എൽ.ഡി.എഫിനായി എൻ.സി.പിയിലെ സുകുമാരനുമാണ് ഇത്തവണ പോരിടത്തിലുള്ളത്. ബി.ജെ.പിയുടെ ശരത്തും രംഗത്തുണ്ട്.


