അമ്മയും മകളും സ്ഥാനാർഥികൾ
text_fieldsപുഷ്പ ബാലനും പ്രവീണ ബാലനും
പനമരം: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അമ്മയും മകളും എൽ.ഡി.എഫ് സ്ഥാനാർഥികൾ. ഗ്രാമ പഞ്ചായത്ത് 11 ാം വാർഡ് പനമരം ഈസ്റ്റിൽ അമ്മ പുഷ്പ ബാലൻ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ മകൾ പ്രവീണ ബാലൻ പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ചുകുന്ന് ഡിവിഷനിലാണ് സ്ഥാനാർഥി. ഒരു വീട്ടിലെ അമ്മയും മകളും സ്ഥാനാർഥികളാകുന്നത് ജില്ലയിൽ ആദ്യമായാണ്.
കുടുംബശ്രീ അംഗവും തൊഴിലുറപ്പ് തൊഴിലാളിയുമാണ് പുഷ്പ ബാലൻ. ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് കമ്മിറ്റി അംഗവും കലാതാരവും കൂടിയാണ് പ്രവീണ ബാലൻ. വാറുമ്മൽ കടവിൽ ഉന്നതിയിലാണു താമസം.
പനമരം ഈസ്റ്റ് വാർഡ് മുസ് ലിം ലീഗിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ തവണ ലീഗിലെ കെ.ടി. സുബൈറാണ് ഇവിടെ ജയിച്ചത്. േബ്ലാക്ക് പഞ്ചായത്ത് അഞ്ചുകുന്നു വാർഡിൽ കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ മഞ്ചേരി കുഞ്ഞമ്മദാണ് വിജയിച്ചത്.


