Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightസൗജന്യ വീട് വാഗ്ദാനം;...

സൗജന്യ വീട് വാഗ്ദാനം; ലക്ഷങ്ങളുമായി മുങ്ങിയയാൾ പിടിയിൽ

text_fields
bookmark_border
സൗജന്യ വീട് വാഗ്ദാനം; ലക്ഷങ്ങളുമായി മുങ്ങിയയാൾ പിടിയിൽ
cancel
camera_alt

ശ്യാം ​മു​ര​ളി

പ​ന​മ​രം: സൗ​ജ​ന്യ​മാ​യി വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി മു​ങ്ങി​യ​യാ​ൾ പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി ആ​റാ​ട്ടു​ത​റ സ്വ​ദേ​ശി പു​ളി​ക്ക​പു​ളി വീ​ട്ടി​ൽ ശ്യാം ​മു​ര​ളി (32)യെയാ​ണ് പ​ന​മ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി പ​ല​രി​ൽ നി​ന്നാ​യി എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യ​തി​ന് ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. 2024ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി ആ​ദ്യം ഹൈ​കോ​ട​തി​യി​ലും പി​ന്നീ​ട് സു​പ്രീം​കോ​ട​തി​യി​ലും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​ളി​ഞ്ഞാ​ലി​ൽ െവ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്തു. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പ​ന​മ​രം എ​സ്.​ഐ റ​സാ​ക്ക്, എ.​എ​സ്.​ഐ ബി​നീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജി​ൻ​സ്, ര​തീ​ഷ്, സി.​പി.​ഒ സ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:Free Home Scam Scam News 
News Summary - Offer free housing; The man who drowned with lakhs was arrested
Next Story