സംസ്ഥാന സൈക്കിൾ പോളോ: പനമരം സ്കൂളിന് നേട്ടം
text_fieldsആൽവിൻ, നസല ഫാത്തിമ, ഹന്ന ഫാത്തിമ, കെ. അർച്ചന, ഹിബ തസ്നി, ഫാത്തിമത്ത് ഫിദ
പനമരം: ഇടുക്കിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വയനാട് ജില്ല ടീമിൽ അംഗങ്ങളായിരുന്ന ജി.എച്ച്.എസ്.എസ് പനമരം ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് വിജയം. വയനാട് ജില്ലയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത പത്ത് കുട്ടികളിൽ അഞ്ചുപേർക്ക് കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
ഒരു വിദ്യാർഥിനി റിസർവിൽ ഉൾപ്പെട്ടു. ആൽവിൻ ആർ, ഹന്ന ഫാത്തിമ, നസല ഫാത്തിമ, ഹിബാ തസ്നി, പി.എൻ. ഫാത്തിമത്ത് ഫിദ എന്നിവർക്കാണ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചത്. കൂടാതെ കെ. അർച്ചന റിസർവ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു.കഴിഞ്ഞ വർഷം നടന്ന നാഷനൽ സൈക്കിൾ പോളോ മത്സരങ്ങളിലും കേരളത്തെ പ്രതിനിധാനം ചെയ്ത് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
സ്കൂളിലെ കായികാധ്യാപകരായ ടി. മുഹമ്മദ് നവാസ്, കെ. നീതു, കെ. ദിയൂഫ് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർഥികൾ പരിശീലനം നടത്തുന്നത്.വൺസ് സ്കൂൾ വണ്‍ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കാവശ്യമായ സൈക്കിൾ പോളോയുടെ പത്ത് സൈക്കിളുകൾ ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.