ജീർണിച്ച പനമരം ബസ് കാത്തിരിപ്പു കേന്ദ്രം പുതുക്കിപ്പണിയണമെന്ന് ആവശ്യം ശക്തം
text_fieldsജീർണാവസ്ഥയിലായ പനമരം പഴയ സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം
പനമരം: പനമരം പഴയ ബസ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം കാലപ്പഴക്കത്താൽ ജീർണിച്ചു. 40 വർഷങ്ങൾക്കുമുമ്പ് നിർമിച്ച ബസ് സ്റ്റോപ്പാണിത്. മേൽക്കൂരയുടെ അടിഭാഗത്തടക്കം കോൺക്രീറ്റ് കമ്പി തുരുമ്പുപിടിച്ച് ജീർണിച്ച അവസ്ഥയിലാണ്. സുൽത്താൻ ബത്തേരി, പുൽപള്ളി, നീർവാരം, നെല്ലിയമ്പം പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ ബസിന് ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിത്. മഴക്കാലത്ത് വെള്ളം കെട്ടിനിന്നാണ് കമ്പി തുരുമ്പെടുത്തത്.
ബസ് സ്റ്റോപ്പ് നിൽക്കുന്ന സ്ഥലം നാല് ഭാഗം കാഴ്ച കിട്ടുന്ന സ്ഥലമാണ്. പുതിയ രീതിയിൽ ബസ് സ്റ്റോപ്പ് രണ്ടുനിലയിൽ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ മുകളിലത്തെ നിലയിൽ വായനമുറി പോലുള്ളവയും ആരംഭിക്കാൻ കഴിയും. ഇത് യാത്രക്കാർക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമാകുമെന്നും അഭിപ്രായമുണ്ട്.