Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2024 2:29 AM GMT Updated On
date_range 2024-10-11T07:59:35+05:30വ്യാപാരിയെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
text_fieldscamera_alt
അനീഷ്, വിഷ്ണു
പനമരം: ഹൈസ്കൂൾ റോഡിൽ പലചരക്ക് കച്ചവടം നടത്തുന്ന അനിൽകുമാറിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കലൂർ സ്വദേശി വിഷ്ണു (20), പുഞ്ചവയൽ സ്വദേശി അനീഷ് (23) എന്നിവരെയാണ് പനമരം സബ് ഇൻസ്പെക്ടർ എം.കെ. റസാക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
അനൂപ് എം. രാജൻ, ജിൻസ്, രതീഷ്, അജേഷ്, ജോൺസൺ, മോഹൻദാസ് , ശിഹാബ്, നിഷാദ്, ധനേഷ്, വിനായകൻ, രഘു, സുനിൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കേസിൽ ബാക്കിയുള്ള ഒരു പ്രതിക്കായി അന്വേഷണം നടത്തുന്നുണ്ട്.
Next Story