Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightകാ​ടി​റ​ങ്ങി ആ​ന​യും...

കാ​ടി​റ​ങ്ങി ആ​ന​യും പു​ലി​യും; ക​റു​വ​ൻ​തോ​ട്-​വേ​ങ്ങ​ത്തോ​ട് പ്ര​ദേ​ശം ആ​ശ​ങ്ക​യി​ൽ

text_fields
bookmark_border
കാ​ടി​റ​ങ്ങി ആ​ന​യും പു​ലി​യും; ക​റു​വ​ൻ​തോ​ട്-​വേ​ങ്ങ​ത്തോ​ട് പ്ര​ദേ​ശം ആ​ശ​ങ്ക​യി​ൽ
cancel
camera_alt

ഞാ​യ​റാ​ഴ്ച രാ​ത്രി ക​റു​വ​ൻ​തോ​ട് മം​ഗ​ള​ഗി​രി സു​ശാ​ന്തി​ന്റെ

വീ​ടി​നോ​ടു ചേ​ർ​ന്ന് എ​ത്തി​യ പു​ലി. സി.​സി.​ടി.​വി ദൃ​ശ്യം

പൊ​ഴു​ത​ന: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ക​റു​വ​ൻ​തോ​ട് മം​ഗ​ള​ഗി​രി സു​ശാ​ന്തി​ന്റെ വീ​ടി​നോ​ടു ചേ​ർ​ന്ന് പു​ലി​യെ​ത്തി​യ​ത് ഭീ​തി​പ​ര​ത്തി. വീ​ടി​നു സ​മീ​പം സ്ഥാ​പി​ച്ച സി.​സി.​ടി.​വി ക്യാ​മ​റ​യി​ലാ​ണ് പു​ള്ളി​പ്പുലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഏ​റെ​ക്കാ​ല​മാ​യി പു​ലിശ​ല്യം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് പൊ​ഴു​ത​ന. ചു​രു​ങ്ങി​യ വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി കൊ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം പാ​റ​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് പു​ലി​യെ പി​ടി​ക്കു​ന്ന​തി​ന് കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ ആ​ന​ക്കൂ​ട്ടം തോ​ട്ടം മേ​ഖ​ല​യാ​യ വേ​ങ്ങ​ത്തോ​ട് പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​പ​ര​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കാ​ടു​ക​യ​റി​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ക​റു​വാ​ൻ​തോ​ട് ഭാ​ഗ​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന കു​റി​ച്യാ​ർ​മ​ല വ​ന​ത്തി​ൽ​നി​ന്നാ​ണ് ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​ത്. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്തു​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ക​റു​വ​ൻ​തോ​ട് മേ​ഖ​ല​യി​ൽ.

2018 വ​രെ നൂ​റു ക​ണ​ക്കി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ താ​മ​സി​ച്ച ഈ ​പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​പ്പോ​ൾ വ​ന്യ​മൃ​ഗ ശ​ല്യം കാ​ര​ണം പ​ല​രും പലായനം ചെ​യ്തു. പ​ല​രും വാ​ട​ക​ക്ക് വീ​ടെ​ടു​ത്ത​താ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​റു​വ​ൻ​തോ​ട് മേ​ഖ​ല​യി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന് അം​ഗ​ൻ​വാ​ടി, ഭൂ​താ​നം ആ​ദി​വാ​സി കോ​ള​നി​യ​ട​ക്ക​മു​ണ്ട്. കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ക്കാ​രാ​യ ഏ​ഴോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ത​ട​യാ​ൻ വൈ​ദ്യു​തി വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മ​ല്ല. വ​ന്യ​മൃ​ഗ ശ​ല്യം നേ​രി​ടാ​ൻ വ​നം വ​കു​പ്പി​ന്റെ കേ​ന്ദ്രം ഉ​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല. എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ ച​ക്ക, മാ​ങ്ങ സീ​സ​ണു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:Wild Animals Kerala Forest and Wildlife Department Tiger 
News Summary - Elephant and tiger escape from the forest; Karuvanthod-Vengathod area in fear
Next Story