Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightഅടിസ്ഥാന സൗകര്യങ്ങൾ...

അടിസ്ഥാന സൗകര്യങ്ങൾ തരൂ, വോട്ട് തരാം

text_fields
bookmark_border
അടിസ്ഥാന സൗകര്യങ്ങൾ തരൂ, വോട്ട് തരാം
cancel
camera_alt

 ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളി​ലൊ​ന്ന് 

പൊഴുതന: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ വോട്ടുറപ്പിക്കാൻ തോട്ടം മേഖലയിൽ നെട്ടോട്ടമോടുകയാണ് സ്ഥാനാർഥികൾ. മലയോര തോട്ടം മേഖലയായ പൊഴുതന, വൈത്തിരി, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളിൽ ജനവിധി നിർണയിക്കുന്നവരിൽ നിർണായക ഘടകമാണ് തോട്ടം തൊഴിലാളികൾ.

എന്നാൽ, അതിരാവിലെ തോട്ടങ്ങളിൽ പണിക്കെത്തി വൈകി വീട്ടിലെത്തുന്ന തൊഴിലാളികൾക്ക് അതിജീവനം തന്നെ മുഖ്യവിഷയം. പൊഴുതന പഞ്ചായത്തിലെ കല്ലൂർ, പാറക്കുന്ന്, അച്ചൂർ നോർത്ത് വാർഡുകളിലും വൈത്തിരി പഞ്ചായത്തിലെ തളിമല, ചാരിറ്റി, ചുണ്ടേൽ, മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര, കടൂർ, മേപ്പാടി തുടങ്ങിയ വാർഡുകളിൽ തോട്ടം തൊഴിലാളികൾ നിർണായകമാണ്.

ക​ൽ​പ​റ്റ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​ഴു​ത​ന ഡി​വി​ഷ​ൻ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എം. ശി​വ​രാ​മ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

തൊഴിലാളികളുടെഅടിസ്ഥാന വികസനമാണ് ഇക്കുറിയും രാഷ്ട്രീയപാർട്ടികൾ വോട്ടുറപ്പിക്കാൻ മുന്നോട്ടുവെക്കുന്നത്. മുൻകാലങ്ങളെ പോലെ ഈ തെരഞ്ഞെടുപ്പുകളിലും കൂലിവർധന, സ്വന്തമായി ഭവനം, കുടിവെള്ളം, കുട്ടികളുടെ വിദ്യാഭ്യാസം, പാടികളുടെ അടിസ്ഥാന സൗകര്യം, തൊഴിൽ ഏകീകരണം തുടങ്ങിയവ തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുൻകാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രകടനപത്രികയിൽ പറഞ്ഞ പല വാഗ്ദാനങ്ങളും ജയിച്ചുകഴിഞ്ഞപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളും പാലിച്ചില്ലെന്ന് തോട്ടം തൊഴിലാളികൾക്ക് അമർഷമുണ്ട്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​തം​ത​ന്നെ

തോ​ട്ടം മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം പേ​റു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് തു​ട​ങ്ങു​ന്ന ജോ​ലി വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്കാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. മി​ക്ക എ​സ്റ്റേ​റ്റു​ക​ളി​ലും ഇ​പ്പോ​ഴും 430 രൂ​പ മാ​ത്ര​മാ​ണ് ദി​വ​സ​ക്കൂ​ലി. ഇ​തി​ൽ മാ​നേ​ജ്മെ​ന്റ് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പി​ടി​ച്ചു​ക​ഴി​യു​മ്പോ​ൾ 300 രൂ​പ​യോ​ളം മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്നു. ശ​രാ​ശ​രി നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ജീ​വി​ത​ച്ചെ​ല​വും താ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളോ​ട് മു​ന്നോ​ട്ടു​വെ​ക്കു​ന്ന വ​ലി​യ ആ​വ​ശ്യം പാ​ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​ണ്. ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ് മി​ക്ക എ​സ്റ്റേ​റ്റ് പാ​ടി​ക​ളും. 1945ക​ളി​ൽ നി​ർ​മി​ച്ച ഒ​രു ബെ​ഡ്റൂം മാ​ത്ര​മു​ള്ള ഒ​റ്റ ലൈ​ൻ പാ​ടി​ക​ളാ​ണ് തോ​ട്ടം മേ​ഖ​ല​യി​ൽ ഭൂ​രി​ഭാ​ഗ​വും.

പൊ​ഴു​ത​ന​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് ചോ​ദി​ക്കു​ന്ന ക​ൽ​പ​റ്റ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​ഴു​ത​ന ഡി​വി​ഷ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ഹ​നീ​ഫ

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ച​ഭീ​ഷ​ണി നേ​രി​ടു​ന്ന പാ​ടി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​വീ​ക​ര​ണ​വും ന​ട​ത്ത​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ക്കു​റി​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഭ​വ​ന​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തെ​യും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തോ​ട്ടം തൊ​ഴി​ൽ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജി​ല്ല, ബ്ലോ​ക്ക്, വാ​ർ​ഡ്‌ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം ഇ​ക്കു​റി ആ​രെ തു​ണ​ക്കും എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ.

Show Full Article
TAGS:Plantation Sector basic facilities Kerala Local Body Election Wayanad News 
News Summary - plantation sector voters demand basic facilities
Next Story