Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightഅച്ചൂർ മേഖലയിൽ വീണ്ടും...

അച്ചൂർ മേഖലയിൽ വീണ്ടും പുലി സാന്നിധ്യം

text_fields
bookmark_border
അച്ചൂർ മേഖലയിൽ വീണ്ടും പുലി സാന്നിധ്യം
cancel
camera_alt

അ​ച്ചൂ​ർ ചാ​ത്തോ​ത്ത് റോ​ഡി​ൽ എ​സ്റ്റേ​റ്റ് പ​മ്പ് ഹൗ​സി​ന് സ​മീ​പമെത്തി​യ പു​ലി

Listen to this Article

പൊഴുതന: ദിവസങ്ങളായി തുടരുന്ന പുലിശല്യം പൊഴുതനക്കാരുടെ ഉറക്കം കെടുത്തുന്നു. അച്ചൂർ ചാത്തോത്ത് റോഡിൽ എസ്റ്റേറ്റ് പമ്പ് ഹൗസിന് സമീപത്താണ് ഞായറാഴ്ച വൈകീട്ട് പുള്ളിപ്പുലിയെ നാട്ടുകാർ വീണ്ടും കണ്ടത്. ഒരാഴ്ചയായി ഈ മേഖലയിൽ പുലിശല്യം നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു.

തേയിലത്തോട്ടത്തിലും പ്രധാന കവലകളിലും പലപ്രാവശ്യം പുലിയെ നേരിട്ട് കാണുകയും കാൽപാടുകളടക്കം വനംവകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പുലിയെ കൂടുവെച്ചു പിടിക്കുന്നതിനുള്ള നടപടികളുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനവാസ മേഖലയായ പ്രദേശത്ത് ഹയർസെക്കൻഡറി സ്കൂളും തോട്ടം തൊഴിലാളികൾ താമസിക്കുന്ന നിരവധി എസ്റ്റേറ്റ് പാടികളും സ്ഥിതിചെയ്യുന്നുണ്ട്.

Show Full Article
TAGS:tiger presence Wayanad Kerala Forest and Wildlife Department Government of Kerala 
News Summary - Tiger presence again in Achur region
Next Story