കളിപ്പാട്ടങ്ങൾ വാങ്ങാൻ കടയിലെത്തി പ്രിയങ്ക ഗാന്ധി എം.പി
text_fieldsസുൽത്താൻ ബത്തേരി ടൗണിലെ കടയിലെത്തിയ പ്രിയങ്ക ഗാന്ധി കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നു
സുൽത്താൻ ബത്തേരി: അംഗൻവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എം.പി കുട്ടികളുമായി കുശലാന്വേഷണം നടത്തി. അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെ കുറിച്ചും ചോദിച്ചു. ഓരോ കുട്ടിയുടെയും ഇഷ്ടത്തിനനുസരിച്ച് കളിപ്പാട്ടവും വാങ്ങി നൽകി. അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക.
അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപൊലീത്തയെ സന്ദർശിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി ബത്തേരി ടൗണിലെ കളിപ്പാട്ടക്കടയിലെത്തുകയും ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം തിരഞ്ഞെടുത്ത് അവർക്കെതിക്കാൻ നിർദേശിക്കുകയായിരുന്നു.
കുട്ടികളുടെ നാടൻ പാട്ടിനൊപ്പവും അവർ ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല പഞ്ചായത്തംഗം സീത വിജയൻ, എം.യു. ജോർജ്, എം.സി. കൃഷ്ണകുമാർ, സി.ജെ. സെബാസ്റ്റ്യൻ, സി.ഡി.പി.ഒ ആൻ. ഡാർളി തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.