Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightചേകാടി സ്കൂളിലെത്തി...

ചേകാടി സ്കൂളിലെത്തി കുറുമ്പ് കാട്ടിയ ആനക്കുട്ടി ചരിഞ്ഞു

text_fields
bookmark_border
ചേകാടി സ്കൂളിലെത്തി കുറുമ്പ് കാട്ടിയ ആനക്കുട്ടി ചരിഞ്ഞു
cancel
camera_alt

ചെ​രി​ഞ്ഞ കു​ട്ടി​യാ​ന

Listen to this Article

പു​ൽ​പ​ള്ളി: വ​ന​ഗ്രാ​മ​മാ​യ ചേ​കാ​ടി​യി​ലെ സ്കൂ​ളി​ലെ​ത്തി കു​റു​മ്പ് കാ​ട്ടി​യ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന ചെ​രി​ഞ്ഞു. ക​ർ​ണാ​ട​ക ബെ​ള്ള ആ​ന​ക്ക്യാ​മ്പി​ലാ​യി​രു​ന്നു അ​ന്ത്യം. അ​മ്മ​യെ ക​ണ്ടെ​ത്താ​ന​കാ​തെ അ​ല​ഞ്ഞ കു​ട്ടി​യാ​ന ഒ​ടു​വി​ൽ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്റെ ക്യാ​മ്പി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. ‘ചാ​മു​ണ്ഡി'​യെ​ന്ന് പേ​രു​മി​ട്ടി​രു​ന്നു. ആ​ഗ​സ്‌​റ്റ് 18നാ​ണ്‌ കൂ​ട്ടം​തെ​റ്റി ചേ​കാ​ടി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്‌.

സ്കൂ​ളി​ൽ എ​ത്തി​യ ആ​ന​ക്കു​ട്ടി​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി സ​മീ​പ​ത്തെ വെ​ട്ട​ത്തൂ​ർ വ​ന​ത്തി​ൽ വി​ട്ടെ​ങ്കി​ലും മാ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ന​ക്കൂ​ട്ടം ക​ബ​നി​പ്പു​ഴ ക​ട​ന്ന് ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക്‌ പോ​യി. വ​ലി​യ ആ​ന​ക​ളെ പി​ന്തു​ട​ർ​ന്ന കു​ട്ടി​യാ​ന​യും ഒ​ഴു​ക്ക് കു​റ​ഞ്ഞ ഭാ​ഗ​ത്തു കൂടെ മ​റു​ക​ര​പ​റ്റി.

ബൈ​ര​ക്കു​പ്പ പ​ഞ്ചാ​യ​ത്തി​ലെ ക​ട​ഗ​ദ്ദ ഗ്രാ​മ​ത്തി​ലെ​ത്തി​യ കു​ഞ്ഞാ​ന​യെ പ്ര​ദേ​ശ​വാ​സി​ക​ൾ പി​ടി​ച്ച്‌ വ​ന​പാ​ല​ക​ർ​ക്ക്‌ കൈ​മാ​റി. നാ​ഗ​ർ​ഹോ​ള​യി​ലെ കാ​ട്ടി​ൽ വി​ട്ടാ​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ്‌ ക്യാ​മ്പി​ൽ സം​ര​ക്ഷ​ണ മൊ​രു​ക്കി​യ​ത്‌. ക​ട്ടി​യു​ള്ള ആ​ഹാ​രം ക​ഴി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ ആ​ട്ടി​ൻ പാ​ൽ മാ​ത്ര​മാ​ണു ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം സം​ര​ക്ഷി​ച്ചെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച​തി​നാ​ലാ​ണ് അ​ന്ത്യ​മെ​ന്ന് ക​ർ​ണാ​ട​ക വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.

Show Full Article
TAGS:Baby Elephant Chekadi government school Elephant dead 
News Summary - A baby elephant that showed off at Chekadi School has dead
Next Story