പത്തേക്കർ ജോസേട്ടൻെറ പത്തേക്കറിലെ തെങ്ങ് കൃഷി
text_fieldsജോസ് പെരിക്കല്ലൂരിലെ
തന്റെ തെങ്ങിൻ തോപ്പിൽ
പുൽപള്ളി: വയനാട്ടിലെ ഏറ്റവും വലിയ തെങ്ങിൻ തോപ്പ് പെരിക്കല്ലൂരിൽ. പത്തേക്കറോളം സ്ഥലത്ത് തെങ്ങ് കൃഷി ചെയ്ത് പോരുന്നത് പത്തേക്കർ ജോസേട്ടൻ എന്നറിയപ്പെടുന്ന ജോസാണ്. 1990ലാണ് ജോസ് പെരിക്കല്ലൂരിൽ കബനിതീരത്ത് പത്തേക്കർ സ്ഥലം വാങ്ങിയത്. ഈ സ്ഥലത്ത് പിന്നീട് പൂർണമായും തെങ്ങുകൾ നടുകയായിരുന്നു. തനിവിളയായി തെങ്ങുകളുള്ള മറ്റൊരു തെങ്ങിൻതോപ്പ് വയനാട്ടിലില്ല. മികച്ച പരിചരണം നൽകുന്നതിലൂടെ മികച്ച വരുമാനവും നേടാൻ ഇദ്ദേഹത്തിന് കഴിയുന്നു.
ഇടക്കാലത്ത് തേങ്ങയുടെ വില ഇടിഞ്ഞിരുന്നു. എന്നാൽ മികച്ച വിലയാണ് തേങ്ങക്ക്. മറ്റ് കർഷകരിൽ പലരും തോട്ടങ്ങളിൽ നിന്ന് തെങ്ങ് കൃഷിയെ അകറ്റി നിർത്തിയപ്പോഴും ഇദ്ദേഹം ലാഭമോ നഷ്ടമോ നോക്കാതെ തെങ്ങ് കൃഷിയിൽ തന്നെ സജീവമാകുകയായിരുന്നു.
നോക്കെത്താദൂരത്ത് പത്തേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന തെങ്ങിൻ തോപ്പ് കാണാൻ ഇവിടെയെത്തുന്നവരും നിരവധിയാണ്.