വേനൽമഴയില്ല, പുൽപള്ളിയിൽ കൃഷി ഉണങ്ങുന്നു
text_fieldsപുൽപള്ളിയിലെ കരിഞ്ഞ കുരുമുളക് തോട്ടം
പുൽപള്ളി: കഴിഞ്ഞ ദിവസങ്ങളിൽ വയനാടിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തെങ്കിലും പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ചാറ്റൽ മഴ മാത്രമാണ് ലഭിച്ചത്.
മഴ ലഭിക്കാതായതോടെ കാർഷിക വിളകൾ ഉണങ്ങാൻ തുടങ്ങി. എല്ലാ വർഷവും ജില്ലയിൽ ഏറ്റവും അധികം വരൾച്ച നേരിടുന്ന പ്രദേശമാണ് പുൽപള്ളിയും മുള്ളൻകൊല്ലിയും. മാർച്ച് ആദ്യ വാരത്തിൽ തന്നെ പലയിടത്തും കാപ്പിയും കുരുമുളകും കാവുങ്ങും ഉൾപ്പെടെയുള്ള കൃഷികൾ നശിക്കാൻ തുടങ്ങി.
പാടിച്ചിറിയിലെ കർഷകനായ പാറക്കൽ രാജന്റെ കൃഷിയിടത്തിലെ കുരുമുളക് കൃഷി പൂർണമായും കരിഞ്ഞുണങ്ങി. ചുറ്റുവട്ടത്തെ പല തോട്ടങ്ങളിലെയും സ്ഥിതി ഇതു തന്നെയാണ്. മഴക്കാലത്തും ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് ഈ മേഖല.