സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ തോണിയാത്ര
text_fieldsതോണിയാത്ര ചെയ്യുന്ന വിദ്യാർഥികൾ
പുൽപള്ളി: സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ തോണി സർവിസ് ഒരുക്കി കടത്തുതോണിക്കാർ. പെരിക്കല്ലൂർ കബനി നദിയിലെ പെരിക്കല്ലൂർ കടവിലുള്ള പത്തോളം തോണി സർവിസുകളാണ് വിദ്യാർഥികൾക്ക് വർഷങ്ങളായി സൗജന്യ യാത്രയോരുക്കിയത്. കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പയിൽ നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അവരുടെ കുട്ടികൾ പഠിക്കാനായി ആശ്രയിക്കുന്നതെ പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിനെയാണ്. പെരിക്കല്ലൂരിൽ രാവിലെയും വൈകീട്ടുമെല്ലാം കുട്ടികൾക്കായി പ്രത്യേകം തോണി സർവിസ് നടത്തുകയാണ് ഇവിടെയുള്ളവർ. മഴ ശക്തമായാൽ പുഴയിൽ ജലനിരപ്പ് ഉയരാറുണ്ട്. ആ സമയങ്ങളിൽ സർവിസ് നിർത്തി വെക്കും.


