മാലിന്യക്കൂമ്പാരമായ കടമാൻതോട് ശുചീകരിച്ചു
text_fieldsപുൽപള്ളി: കടമാൻതോട്ടിൽ ഇനി തെളിനീരൊഴുകും. മുള്ളൻകൊല്ലിയിൽ മാലിന്യക്കൂമ്പാരമായ കടമാൻതോട് ശുചീകരിച്ചു. കഴിഞ്ഞ ദിവസംതോട് മാലിന്യമയമായ വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട പഞ്ഞിമുക്കിലെ തോട്ടിലാണ് മാലിന്യംഅടിഞ്ഞുകൂടിയത്. തോടിന്റെ മുകൾ ഭാഗത്ത് നിന്നും ചിലർ മാലിന്യം ഒഴുക്കിവിടുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞിരുന്നത്. പ്ലാസ്റ്റിക് വസ്തുക്കളടക്കം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. നിരവധി പേർ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ജലാശയം മലിനപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം അധികൃതർ ഇടപെട്ട് തോട്ടിലെ മാലിന്യം നീക്കി.