കബനി വറ്റുന്നു; വരൾച്ചയുടെ ആശങ്ക
text_fieldsവറ്റിത്തുടങ്ങി പാറക്കെട്ടുകൾ രൂപപ്പെട്ട കബനി നദി
പുൽപള്ളി: ഫെബ്രുവരി മാസം കഴിയുന്നതിനുമുമ്പേ കബനി നദിയിൽ നീരുറവ വറ്റിത്തുടങ്ങി. പലയിടത്തും പാറക്കെട്ടുകളും രൂപപ്പെട്ടു. വരാനിരിക്കുന്നത് വലിയ വരൾച്ചയാണെന്നതിന്റെ സൂചനയാണിത്.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കബനി നദിയിൽ വെള്ളത്തിന്റെ അളവ് പാടെ കുറയുന്നത്. എന്നാൽ ഇത്തവണ ജനുവരി അവസാനത്തോടെ തന്നെ വെള്ളത്തിന്റെ അളവ് കുറഞ്ഞുതുടങ്ങി.
സമീപ ദിവസങ്ങളിൽ പെയ്ത വേനൽ മഴയുടെ കരുത്തിലാണ് ഇപ്പോൾ വെള്ളമുള്ളത്. ചേകാടി, പാൽ വെളിച്ചം, കുറുവ ദ്വീപ് ഭാഗങ്ങളിലൂടെ കബനിയിലേക്കെത്തുന്ന കൈവഴി തോടുകളിലും പുഴകളിലുമെല്ലാം വെള്ളത്തിന്റെ ഒഴുക്ക് പാടെ കുറഞ്ഞു.
കബനിയിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് പുൽപ്പള്ളി മേഖലയിൽ പലയിടങ്ങളിലും കിണർ അടക്കമുള്ള ജലസ്രോതസ്സുകളിലും വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്.


