Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപുൽപള്ളിയിൽ മൂന്ന്...

പുൽപള്ളിയിൽ മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ചു: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പുൽപള്ളിയിൽ മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ചു: മൂന്നുപേർ പിടിയിൽ
cancel
camera_alt

നൗഫൽ, സിനാൻ, അനൂപ്

പുൽപ്പളളി: പുൽപള്ളിയിലെ കുരുമുളക് മോഷണക്കേസിൽ മൂന്നുപേർ പിടിയിൽ. സി.സി.ടി.വി നിരീക്ഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ശശിമല കുഴുപ്പു മാലിയിൽ ബെന്നിയുടെ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ സൂക്ഷിച്ച മൂന്ന് ക്വിന്റലോളം കുരുമുളകാണ് ഇവർ മോഷ്ടിച്ച് കടത്തിയത്.

പുൽപള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി തെരുവ് തെക്കേ പീടികയിൽ നൗഫൽ (22), താന്നി തെരുവ് ചെവിടക്കൽ പാറക്കൽ മുഹമ്മദ് സിനാൻ (18) എന്നിവരെയാണ് പിടികൂടിയത്. മോഷ്ടിച്ച മുളക് മീനങ്ങാടി, മേപ്പാടി, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലാണ് വിറ്റത്. കിട്ടിയ പണം ഇവർ വീതിച്ചെടുത്തു. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിക്ക് കീഴിലെ സ്പെഷൽ സ്ക്വാഡും പുൽപള്ളി പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

പുൽപള്ളി എസ്.എച്ച്.ഒ മഹേഷ്, എസ്.ഐ ജിതിൻകുമാർ, ആദർശ്, സബിൻ, വിപിൻ, ജോജി, ഷാഫി, മോഹൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:Stolen case wayanad Pulpally localnews 
News Summary - Three quintals of chillies stolen: Three arrested
Next Story