Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവനത്തിലേക്ക്...

വനത്തിലേക്ക് വലിച്ചിഴച്ച് കടുവ; ഒടുവിൽ ചേതനയറ്റ് മാരൻ

text_fields
bookmark_border
വനത്തിലേക്ക് വലിച്ചിഴച്ച് കടുവ; ഒടുവിൽ ചേതനയറ്റ് മാരൻ
cancel
camera_alt

ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ പു​ൽ​പ​ള്ളി കാ​പ്പി​സെ​റ്റ് ദേ​വ​ർ​ഗ​ദ്ദ

ഉ​ന്ന​തി​യി​ലെ മാ​ര​ന്റെ മൃ​ത​ദേ​ഹം വ​നം​വ​കു​പ്പി​ന്റെ വാ​ഹ​ന​ത്തി​ൽ വ​ണ്ടി​ക്ക​ട​വ് വ​നം​വ​കു​പ്പ് ഓ​ഫി​സി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്നു  

പുൽപള്ളി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി വയോധികനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ വയനാട്. 2025 ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ തറാട്ട് മീൻമുട്ടി അച്ചപ്പന്‍റെ ഭാര്യ രാധ (46) യെ കടുവ കൊന്ന് ശരീരം ഭക്ഷിച്ചിരുന്നു. ഇതിനുശേഷമുള്ള കടുവ ആക്രമണം മൂലമുള്ള മരണമാണ് ശനിയാഴ്ച പുൽപള്ളിയിലുണ്ടായത്. കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമൻ -65 ) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ മാരനെ പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു. സംഭവത്തിൽ വൻപ്രതിഷേധമാണ് ഉണ്ടായത്. സ്ഥിരമായുണ്ടാകുന്ന വന്യമൃഗശല്യത്തിൽനിന്ന് നാട്ടുകാരെ രക്ഷിക്കണമെന്ന മുറവിളിക്ക് പഴക്കം ഏറെയുണ്ടെങ്കിലും ശാശ്വതപരിഹാരം മാത്രമുണ്ടാകുന്നില്ല.

സ്ഥലത്തുനിന്ന് മൃതദേഹം നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെയും ഉന്നതിക്കാരുടെയും പ്രതിഷേധം. പിന്നീട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിലാണ് മൃതദേഹം നീക്കാനായത്.

വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബത്തേരി തഹസിൽദാർ പ്രശാന്ത്, ഡപ്യൂട്ടി തഹസിൽദാർ പ്രകാശ്, എ.സി.എഫ്.എം ജോഷിൽ, പൊതുപ്രവർത്തകരായ എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, മനു പ്രസാദ്, ടി.എസ്. ദിലീപ് കുമാർ, മണി പാമ്പനാൽ, ബിന്ദു പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ഉന്നതിയിലെത്തിക്കും.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ കുടുംബാംഗങ്ങളെയാരും കൊണ്ടുപോയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വനപാലകർ തീരുമാനമെടുത്തതെന്നാണ് ഇവരുടെ പരാതി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം രൂപ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ബാക്കി പത്ത് ലക്ഷം രൂപ നൽകാൻ സർക്കാറിൽ ശിപാർശ ചെയ്യുമെന്നുമാണ് വനപാലകർ പറഞ്ഞത്. എന്നാൽ, തുക പൂർണമായും ലഭിച്ചില്ലെങ്കിൽ പോസ്റ്റുമോർട്ടശേഷം മൃതദേഹം ഉന്നതിയിലെത്തിക്കുമ്പോൾ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ഇവർ.

ഈ ​വ​ർ​ഷം ക​ടു​വ കൊ​ന്ന​ത് ര​ണ്ടു​പേ​രെ

  • 10 വ​ർ​ഷം, വ​യ​നാ​ട്ടി​ൽ ക​ടു​വ കൊ​ന്ന​ത് ഒ​മ്പ​തു​പേ​രെ
  • 2015 ഫെ​ബ്രു​വ​രി 10: നൂ​ൽ​പ്പു​ഴ മൂ​ക്കു​ത്തി​കു​ന്നി​ൻ ഭാ​സ്ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു
  • 2015 ജൂ​ലൈ: കു​റി​ച്യാ​ട് സ്വ​ദേ​ശി ബാ​ബു​രാ​ജി​നെ ക​ടു​വ കൊ​ ന്നു
  • 2015 ന​വം​ബ​ർ: തോ​ൽ​പ്പെ​ട്ടി റേ​ഞ്ചി​ലെ വാ​ച്ച​റാ​യി​രു​ന്ന ക​ക്കേ​രി ഉ​ന്ന​തി​യി​ലെ ബ​സ​വ​ൻ കൊ​ല്ല​പ്പെ​ട്ടു
  • 2019 ഡി​സം​ബ​ർ 24: സു​ൽ​ത്താ​ൻ ബ​ത്തേ​രി പ​ച്ചാ​ടി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ ജ​ഡ​യ​നെ ക​ടു​വ കൊ​ന്നു
  • 2020 ജൂ​ൺ 16: ബ​സ​വ​ൻ കൊ​ല്ലി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ ശി​വ​കു​മാ​ർ കൊ​ല്ല​പ്പെ​ട്ടു
  • 2023 ജ​നു​വ​രി 12: പു​തു​ശ്ശേ​രി പ​ള്ളി​പ്പു​റ​ത്ത് തോ​മ​സി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി
  • 2023 ഡി​സം​ബ​ർ 9: പു​ല്ല​രി​യാ​ൻ പോ​യ വാ​കേ​രി കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി പ്ര​ജീ​ഷി​നെ ക​ടു​വ കൊ​ന്നു
  • 2025 ജ​നു​വ​രി 24: മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ രാ​ധ​യെ ക​ടു​വ കൊ​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ ക​ടു​വ ഭ​ക്ഷി​ച്ചു
  • 2025 ഡി​സം​ബ​ർ 20: വ​നാ​തി​ർ​ത്തി​യി​ൽ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പു​ൽ​പ​ള്ളി കാ​പ്പി​സെ​റ്റ് ദേ​വ​ർ​ഗ​ദ്ദ ഉ​ന്ന​തി​യി​ലെ മാ​ര​നെ (കൂ​മ​ൻ -65 ) ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.
Show Full Article
TAGS:Tiger Attack Human Wildlife Conflict Wayanad wildlife attack Wayanad News 
News Summary - tiger attack in Mananthavady
Next Story