Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightഅടുക്കള ബജറ്റ്...

അടുക്കള ബജറ്റ് താളംതെറ്റുന്നു; കുതിപ്പു തുടർന്ന് പച്ചക്കറി വില

text_fields
bookmark_border
Symbolic image (AI generated)
cancel
camera_alt

പ്രതീകാത്മക ചിത്രം (എ.ഐ നിർമ്മിതം)

പുൽപള്ളി: ഓണക്കാലത്തിന് പിന്നാലെ പച്ചക്കറി വില അനിയന്ത്രിതമായി ഉയരുന്നു. അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളായ സവാള, ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില ഇരട്ടിയായതോടെ സാധാരണക്കാരുടെ ബജറ്റ് താളംതെറ്റി.

വിപണിയിൽ സവാള വില കിലോക്ക് 60 മുതൽ 65 രൂപയായാണ് വിൽക്കുന്നത്. കഴിഞ്ഞ ആഴ്ചവരെ 35-40 രൂപയായിരുന്നു. ചെറിയുള്ളിക്ക് 120 രൂപയാണ് ഇപ്പോഴത്തെ വില. ഒരു മാസം മുൻപ് 70 രൂപയായിരുന്നു. വെളുത്തുള്ളി വില 260 മുതൽ 280 രൂപ വരെയായി ഉയർന്നു.

ഇതിനൊപ്പം മറ്റ് പച്ചക്കറികൾക്കും തീവിലയാണ്. തക്കാളി - 30 രൂപ, ബീൻസ് - 100, കാരറ്റ് - 80, പച്ചമുളക് -80, ചെറുനാരങ്ങ 280 രൂപയുമാണ് വില. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽനിന്നുള്ള വരവ് കുറഞ്ഞതും തുടർച്ചയായ മഴയിൽ വിളവ് നശിച്ചതുമാണ് വിലവർധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, മറുവശത്ത് മൊത്തവ്യാപാരികൾ വില കൃത്രിമമായി ഉയർത്തുകയാണെന്നും ആക്ഷേപമുണ്ട്.

സർക്കാർ ഇടപെട്ട് സപ്ലൈകോ, ഹോർട്ടികോർപ്പ് മുഖേന വില നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സപ്ലൈകോ വഴി സർക്കാർ കുറഞ്ഞ വിലയിൽ സവാള വിൽക്കുന്നത് ആശ്വാസകരമാണ്.

Show Full Article
TAGS:vegetable price markert price Wayanad 
News Summary - vegetable prices are rising
Next Story