വന്യമൃഗങ്ങളിൽനിന്ന് രക്ഷയില്ലാതെ വട്ടപ്പാടി ഉന്നതി
text_fieldsകാട്ടാന തകർത്ത കാട്ടുനായ്ക്ക ഉന്നതിക്ക് അടുത്തുള്ള ഗേറ്റ്
പുൽപള്ളി: പൂതാടി പഞ്ചായത്തിലെ ഇരുളത്തിനടുത്തുള്ള വട്ടപ്പാടി കാട്ടുനായ്ക്ക ഉന്നതിക്ക് വന്യമൃഗങ്ങളിൽനിന്ന് രക്ഷയില്ല. കാട്ടാനകൾ ഇറങ്ങാതിരിക്കാൻ വനം വകുപ്പ് സ്ഥാപിച്ച ഗെയ്റ്റ് കാട്ടാന തകർത്തിട്ട് രണ്ടുമാസമായെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല.
പുൽപ്പള്ളി ബത്തേരി റൂട്ടിൽ പാമ്പ്രക്ക് അടുത്ത് നിന്നാണ് വട്ടപ്പാടിക്ക് പോകേണ്ട റോഡ്. കൊടും വനത്തിനുള്ളിലൂടെ വേണം ഇവിടേക്ക് എത്തിപ്പെടാൻ. സദാസമയവും കാട്ടാന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഇവിടെയുണ്ട്. അറുപതോളം ഗോത്ര കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണിത്.
പ്രധാനറോഡിൽ നിന്നും ഒരു കിലോമീറ്ററോളം മാറിയാണ് ഉന്നതി. ആന കയറാതിരിക്കാൻ വനം വകുപ്പ് സ്ഥാപിച്ച ഗെയ്റ്റിന്റെ തൂണുകളടക്കം ആന കുത്തി മിറച്ചിട്ടിരിക്കുകയാണ്. ഇക്കാരണത്താൽ ആന മിക്ക ദിവസവും വീടിനടുത്തുവരെ എത്തുകയാണ്. ഗെയ്റ്റ് നന്നാക്കാൻ നടപടി ഉണ്ടാവണമെന്നാണ് ഇവിടെ താമസിക്കുന്നവരുടെ ആവശ്യം.