Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപട്ടികജാതി...

പട്ടികജാതി കുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പട്ടികജാതി കുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായം: അപേക്ഷ ക്ഷണിച്ചു
cancel

കൽപറ്റ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി വീട് നിർമിക്കുന്നതിന് ധനസഹാത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ നവംബർ 16നകം നൽകണം. മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ ഭവന നിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് സെന്‍റും നഗരപ്രദേശങ്ങളിൽ രണ്ടര സെന്റും ഭൂമി വേണം. അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പട്ടികജാതി വികസന വകുപ്പ് മുഖേനയോ മറ്റ് സർക്കാർ സ്ഥാപനങ്ങൾ മുഖേനയോ ഭവന നിർമാണത്തിന് ധനസഹായം ലഭിച്ചവരാകരുത്.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരംജോലിയുള്ളവർക്കും സർവിസ് പെൻഷൻകാർക്കും അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷകർ 70 വയസ്സിൽ താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. എന്നാൽ 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. ഫോൺ: 04936 203824.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Scheduled Castes families housing construction Financial Assistance Applications invited 
News Summary - SC Housing Aid: Applications Invited
Next Story