രേഖകളില്ലാതെ കടത്തിയ 36.5 ലക്ഷം പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പൊലീസ് പരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ 36,50,000 രൂപ പിടികൂടി. ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മലപ്പുറം അരീക്കോട് കൊല്ലത്തൊടി വീട്ടിൽ കെ. അജീബിന്റെ (27) പക്കൽനിന്ന് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്.
ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന കെ.എ 57 എഫ് 6147 നമ്പർ വോൾവോ ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ 100 നോട്ടുകൾ അടങ്ങിയ 73 ബണ്ടിലുകൾ കണ്ടെത്തിയത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ. സോബിൻ, എ.എസ്.ഐ ജയകുമാർ, സി.പി.ഒ സുനിൽ എന്നിവരടങ്ങുന്ന സംഘവും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.