Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഒരപ്പുവയലിലെ കടുവയെ...

ഒരപ്പുവയലിലെ കടുവയെ കാത്ത് കൂട് റെഡി, വ്യാപക തിരച്ചിൽ

text_fields
bookmark_border
ഒരപ്പുവയലിലെ കടുവയെ കാത്ത് കൂട് റെഡി, വ്യാപക തിരച്ചിൽ
cancel
camera_alt

ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് കീ​ഴി​ൽ ഒ​ര​പ്പു​വ​യ​ലി​ൽ ക​ടു​വ​യെ പി​ടി​ക്കാ​നാ​യി സ്ഥാ​പി​ച്ച കൂ​ട്, ക​ടു​വ​ക്കാ​യി ഒ​ര​പ്പു​വ​യ​ലി​ൽ വ​നം വ​കു​പ്പും നാ​ട്ടു​കാ​രും

തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയലിൽ കടുവക്കായി വനം വകുപ്പിന്റെ വ്യാപക തിരച്ചിൽ. കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ടോടെ കൂട് സ്ഥാപിച്ചു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഒരപ്പുവയൽ മേഖലയിൽ കടുവ സാന്നിധ്യം തുടങ്ങിയിട്ട്. പലതവണ ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് കാടുപിടിച്ച നിരവധി കൃഷിയിടങ്ങളുണ്ട്. ഇവിടെയാണ് കടുവ തങ്ങുന്നതെന്നാണ് സംശയിക്കുന്നത്.

സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ യു. ആഷിക് അലിയുടെ നിർദേശാനുസരണം പുൽപള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെയും കൽപറ്റ ആർ.ആർ.ടിയിലെയും ജീവനക്കാരാണ് വെള്ളിയാഴ്ച തിരച്ചിൽ നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സജീവൻ അപ്പാട്, വാർഡ് മെംബർമാരായ ശാന്തി സുനിൽ, അനില രാജു തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

Show Full Article
TAGS:Tiger threat Kerala Forest and Wildlife Department 
News Summary - A cage is ready to wait for the tiger in Orappuvayl, a widespread search is underway
Next Story