Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightനൂൽപുഴയിൽ വളർത്തുനായെ...

നൂൽപുഴയിൽ വളർത്തുനായെ പുലി പിടിച്ചു

text_fields
bookmark_border
നൂൽപുഴയിൽ വളർത്തുനായെ പുലി പിടിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

സുൽത്താൻ ബത്തേരി: വളർത്തുനായെ പുലി പിടിച്ചു. നൂൽപുഴ മുക്കുത്തികുന്ന് പന്തംകൊല്ലി രാജേഷിന്റെ നായെയാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച വെളുപ്പിന് പന്ത്രണ്ടരയോടെയാണ് സംഭവം.വീടിനു സമീപത്തുകൂടെ നടക്കുകയായിരുന്ന നായെ കുതിച്ചെത്തിയ പുലി കടിച്ചെടുത്ത് അതേ വേഗതയിൽ തിരിച്ചുപോകുകയായിരുന്നു.വീട്ടിലെ സി.സി.ടി.വിയിൽ ഇത് പറഞ്ഞിട്ടുണ്ട്. ഏതാനും ദിവസങ്ങളായി നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖല പുലിഭീതിയിലാണ്. പശുവിനെ പുലി ആക്രമിച്ചിരുന്നു. ചീരാലിൽ എത്തിയ പുലി തന്നെയാണോ മൂക്കുത്തികുന്നിലും എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

രണ്ട് പ്രദേശങ്ങളും തമ്മിൽ വലിയ അകലമില്ല. അതിനാൽ ഒരു പുലി തന്നെയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞവർഷം ചീരാൻ മേഖലയിൽ 30ഓളം മൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.തുടർന്ന് നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങുകയും വനം വകുപ്പ് കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് പുലികളെ പ്രദേശത്തുനിന്ന് പിടികൂടിയിരുന്നു.

Show Full Article
TAGS:Leopard Attacks Noolpuzha Human Wildlife Conflict Wayanad Forest 
News Summary - A leopard caught a pet dog in Noolpuzha.
Next Story