Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകടയ്ക്കു മുന്നിലിരുന്ന...

കടയ്ക്കു മുന്നിലിരുന്ന ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
കടയ്ക്കു മുന്നിലിരുന്ന ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തിയ പ്രതി അറസ്റ്റിൽ
cancel
camera_alt

ഇ​മ്രാ​ൻ ഖാ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ട​യു​ടെ മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ത്തി​യ​യാ​ളെ പി​ടി​കൂ​ടി. ക​ർ​ണാ​ട​ക കൗ​ദ​ള്ളി സ്വ​ദേ​ശി ഇ​മ്രാ​ൻ ഖാ​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി​യോ​ടെ​യാ​ണ് കോ​ട്ട​ക്കു​ന്നി​ലെ ഫു​ഡ് പോ​യ​ന്‍റ് എ​ന്ന ക​ട​യു​ടെ മു​ന്നി​ൽ​വെ​ച്ചി​രു​ന്ന 80000 രൂ​പ വി​ല വ​രു​ന്ന സ്‌​പ്ലെ​ന്‍റ​ർ ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പ്ര​തി​യെ​യും ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്.​ഐ അ​ബ്ദു​ൽ റ​സാ​ക്ക്, എ​സ്.​സി.​പി.​ഒ ര​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്‌, പ്രി​വി​ൻ ഫ്രാ​ൻ​സി​സ്, ഡ്രൈ​വ​ർ ല​ബ്‌​നാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:theft case bike thief Sulthan Batheri 
News Summary - bike thief arrested
Next Story