മീനങ്ങാടിയിൽ കെട്ടിടം തകർന്നു
text_fieldsമീനങ്ങാടി മാർക്കറ്റിനടുത്ത് തകർന്ന കെട്ടിടം
സുൽ ത്താൻ ബത്തേരി: മീനങ്ങാടിയിൽ പഞ്ചായത്തിന്റെ മത്സ്യ-മാംസ മാർക്കറ്റിനടുത്തുള്ള കെട്ടിടം തകർന്നു. ബുധനാഴ്ച വെളുപ്പിന് ആറുമണിയോടെയാണ് സംഭവം. മാർക്കറ്റ് സജീവമാകുന്നതിന് മുമ്പായതിനാൽ വലിയ അപകടം ഒഴിവായി. തകർന്ന കെട്ടിടത്തിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള തകർന്ന കെട്ടിടം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്.
മാർക്കറ്റിനടുത്ത് ദേശീയപാതയോരത്ത് ബ്രദേഴ്സ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടവും നിലവിൽ അപകടാവസ്ഥയിലാണ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബോർഡ് കാണാനില്ല. ഈ കെട്ടിടത്തിൽ നിലവിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്.