Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപുള്ളിമാനെന്താ...

പുള്ളിമാനെന്താ ടെക്സറ്റൈൽസിൽ കാര്യം!

text_fields
bookmark_border
പുള്ളിമാനെന്താ ടെക്സറ്റൈൽസിൽ കാര്യം!
cancel
camera_alt

ടെ​ക്സ്റ്റൈ​ൽ​സ് ഷോ​പ്പി​ലേ​ക്ക് ഓ​ടി ക​യ​റു​ന്ന പു​ള്ളി​മാ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​രു​വു​നാ​യ്ക്ക​ളി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ തു​ണി​ക്ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി പു​ള്ളി​മാ​ൻ. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ബ​ത്തേ​രി​ക്ക​ടു​ത്ത ദൊ​ട്ട​പ്പ​ൻ​കു​ള​ത്തെ ടെ​ക്സ്റ്റൈ​ൽ​സ് ഷോ​പ്പി​ലേ​ക്ക് പു​ള്ളി​മാ​ൻ ഓ​ടി​ക്ക​യ​റി​യ​ത്.

മാ​ൻ ക​ട​യി​ലേ​ക്ക് ക​യ​റി​യ​തോ​ടെ തെ​രു​വ് നാ​യ്ക്ക​ൾ പി​ന്തി​രി​ഞ്ഞു പോ​കു​ന്ന​ത് സ​മീ​പ​ത്തെ സി.​സി.​ടി.​വി​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ടെ​ക്സ്റ്റൈ​ൽ​സി​ന് അ​ക​ത്തെ​ത്തി​യ പു​ള്ളി​മാ​നെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി വ​ല​യി​ലാ​ക്കി കൊ​ണ്ടു​പോ​യി. സ​മീ​പ​ത്തെ ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​ൽ നി​ന്നോ ക​ട്ട​യാ​ട് വ​ന​ത്തി​ൽ നി​ന്നോ ആ​യി​രി​ക്കാം മാ​ൻ എ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
TAGS:Sulthanbatheri Deer 
News Summary - Deer trapped in textiles shop
Next Story