കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsജിതിൻ ജോസഫ്
സുൽത്താൻ ബത്തേരി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കണ്ണൂർ ജയിലിലടച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച ‘ഓപറേഷൻ കാവലി’ന്റെ ഭാഗമായി വടുവഞ്ചാൽ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫി (35)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ അമ്പലവയൽ, മീനങ്ങാടി, കൽപറ്റ പൊലീസ് സ്റ്റേഷനുകളിലും കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും തമിഴ്നാട്ടിലെ ഹൊസൂർ പൊലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉൾപ്പെടെ മോഷണം, ദേഹോപദ്രവം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ജിതിൻ പ്രതിയാണ്.


