മുത്തങ്ങയിലെ എം.ഡി.എം.എ വേട്ട; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsസജിൽ കരീം
സുൽത്താൻ ബത്തേരി: 28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം പറമ്പിൽപീടിക കൊങ്കചേരി വീട്ടിൽ പി. സജിൽ കരീമിനെ(31യാണ് കൊങ്കഞ്ചേരിയിൽ വെച്ച് ബത്തേരി പൊലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങുന്നതിനായി പണം നൽകി കഴിഞ്ഞ ദിവസം പിടിയിലായ യുവാവിനെ ബംഗളൂരുവിലേക്ക് അയച്ചത് സജിൽ കരീമായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട്, തിരുവമ്പാടി, എലഞ്ഞിക്കൽ കവുങ്ങിൻതൊടി വീട്ടിൽ കെ.എ നവാസി(32)നെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.