പോക്സോ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: ഗോത്ര വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. തമിഴ്നാട് ദേവർഷോല ചമ്പകൊല്ലി ഉന്നതിയിലെ കുമാർ എന്ന അച്ചുവിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ മൂന്നിന് ഉച്ചയോടെ മുത്തശ്ശിയുടെ വീട്ടിൽ പോകാൻ ബത്തേരി സ്റ്റാൻഡിൽ നിന്ന കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബസിൽ കയറ്റി തമിഴ്നാട്ടിലെത്തിക്കുകയായിരുന്നു.
ഏഴാം തീയതി കുമാർ വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബത്തേരി ഡിവൈ.എസ്.പി കെ.ജെ. ജോൺസന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.


