കടുവക്കുഞ്ഞ് ചത്ത നിലയിൽ
text_fieldsചത്തനിലയിൽ കണ്ടെത്തിയ കടുവക്കുഞ്ഞ്
സുൽത്താൻ ബത്തേരി: കുറിച്യാട് വനമേഖലയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഒരു വയസുള്ള പെൺകടുവയാണ് ചത്തത്. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിൽ ചേലപ്പാറ ഭാഗത്ത് വനംവകുപ്പിന്റെ പട്രോളിങ്ങിനിടെ ചൊവ്വാഴ്ച ഉച്ചക്കാണ് വാച്ചർമാർ കടുവയുടെ ജഡം കണ്ടത് കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് മരണമെന്നാണ് നിഗമനം.
വയറിൽ വലിയ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഒരു വയസ്സ് പ്രായമുള്ള രണ്ട് കടുവകൾ നേരത്തെ പ്രദേശത്ത് ചത്തിരുന്നു. ഇവയുടെ ജഡത്തിൽ കടുവയുടെ ആക്രമണത്തിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.