Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബസ് കാത്തിരിപ്പ്...

ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; കേണിച്ചിറയിൽ യാത്രക്കാർ വലയുന്നു

text_fields
bookmark_border
ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; കേണിച്ചിറയിൽ യാത്രക്കാർ വലയുന്നു
cancel
camera_alt

കേ​ണി​ച്ചി​റ​യി​ലെ പ്ര​ധാ​ന ജ​ങ്ഷ​നി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ

സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ ടൗണിൽ യാത്രക്കാർ ഏറെ എത്തുന്ന ഭാഗത്ത് ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് ദുരിതമാകുന്നു. കേണിച്ചിറ ടൗണിൽ പുൽപള്ളി റോഡ് ജങ്ഷനിലാണ് യാത്രക്കാർക്ക് റോഡിലും കടവരാന്തയിലുമായി നിൽക്കേണ്ടിവരുന്നത്. പ്രധാനമായും സുൽത്താൻ ബത്തേരി, മീനങ്ങാടി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് കേണിച്ചിറയിലെ പുൽപള്ളി റോഡ് ജങ്ഷനിൽ നിർത്തുന്നത്. ഈഭാഗത്ത് യാത്രക്കാർ ഒഴിവായ നേരമില്ല.

ഒരുമെഡിക്കൽ ഷോപ്പിന് മുമ്പിൽ സ്ഥാപിച്ച ഏതാനും കസേരകളാണ് ഇവർക്ക് ആശ്രയം. ഏതാനും യാത്രക്കാർക്ക് മാത്രമേ ഈ കസേരകൾ ഉപയോഗിക്കാൻ സാധിക്കൂ. പതിറ്റാണ്ടുകൾക്കുമുമ്പ് ഉണ്ടായിരുന്ന വെയ്റ്റിങ് ഷെഡ് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുകയായിരുന്നു. പിന്നീട് നിരവധി കെട്ടിടങ്ങളും വന്നു.

ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഈഭാഗത്തുണ്ടായിരുന്ന ബസ് സ്റ്റോപ് 200 മീറ്റർ അകലെ പെട്രോൾ പമ്പിന് സമീപത്തേക്ക് മാറ്റിയിരുന്നു. അവിടെ ഗ്രാമപഞ്ചായത്തിന്റെ വെയിറ്റിങ് ഷെഡും ഉണ്ടായിരുന്നു. പിന്നീട് ബസ് സ്റ്റോപ് പ്രധാന ജങ്ഷനിലേക്ക് പുനഃസ്ഥാപിച്ചു. പമ്പിന് സമീപം ഉണ്ടായിരുന്ന വെയിറ്റിങ് ഷെഡ് ഇപ്പോൾ കാണാനുമില്ല. പൂതാടി കവലയിലാണ് കേണിച്ചിറയിലെ ബസ് സ്റ്റാൻഡ്. ചെറിയ ടൗണിലെ ആളൊഴിഞ്ഞ ഭാഗത്തെ ബസ് സ്റ്റാൻഡ് കൊണ്ട് യാത്രക്കാർക്ക് വലിയ ഗുണവുമില്ല.

ഇ​താ​ണ് ക​ണി​യാ​മ്പ​റ്റ ടൗ​ണി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം; ആ​കെ​യു​ള്ള​ത് നാ​ലു കാ​ൽ ബെ​ഞ്ച്

പ​ന​മ​രം: ക​ണി​യാ​മ്പ​റ്റ ടൗ​ണി​ൽ ആ​ളു​ക​ൾ ബ​സ് കാ​ത്തി​രി​ക്കു​ന്ന​ത് നാ​ലു കാ​ൽ ബെ​ഞ്ചി​ൽ. ചെ​റി​യൊ​രു മേ​ൽ​കൂ​ര ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് വെ​യി​ലും മ​ഴ​യു​മൊ​ന്നും പാ​ഴാ​യി​പോ​കി​ല്ല. മ​ഴ പെ​യ്താ​ൽ പി​ന്നെ ഇ​വി​ടെ ഇ​രി​ക്കാ​നും പ​റ്റി​ല്ല. ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് ടൗ​ണി​ൽ നി​ർ​മി​ച്ച ബ​സ് സ്റ്റോ​പ് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ലോ​റി ഇ​ടി​ച്ചു ത​ക​ർ​ത്ത​ത്. തു​ട​ർ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക ബ​സ് സ്റ്റോ​പ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്ത് ഇ​വി​ടെ ഇ​രി​ക്കു​ന്ന​ത് വെ​യി​ലും മ​ഴ​യും കൊ​ണ്ടാ​ണ്. ബ​സ് സ്റ്റോ​പ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ലോ​ഹ​മാ​ക​ട്ടെ തു​രു​മ്പെ​ടു​ക്കു​ക​യും ചെ​യ്തു. നാ​ലു​പേ​ർ​ക്ക് സു​ഖ​മാ​യി ഇ​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം.

ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം

Show Full Article
TAGS:Bus waiting center Passengers stranded Kenichira 
News Summary - There is no bus waiting center; passengers are stranded in Kenichira
Next Story