Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമു​ത്ത​ങ്ങ എ​ക്സൈ​സ്...

മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മൂ​ന്ന​ര ട​ൺ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മൂ​ന്ന​ര ട​ൺ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

സ​ഫീ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന​ര ട​ൺ (3495 കി​ലോ) നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന കെ.​എ​ൽ 56 യു 3170 ​ന​മ്പ​ർ ഐ​ഷ​ർ ലോ​റി​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​ർ മാ​ന​ന്ത​വാ​ടി വാ​ളാ​ട് നൊ​ട്ട​ൻ സ​ഫീ​ർ (36) പി​ടി​യി​ലാ​യി. ഇ​യാ​ൾ മു​മ്പ് ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ലോ​റി​യി​ൽ കാ​ലി​ത്തീ​റ്റ എ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്.

15 കി​ലോ​ഗ്രാം വ​രു​ന്ന 133 പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലും 30 കി​ലോ​ഗ്രാം വ​രു​ന്ന 50 ച​ണ ചാ​ക്കു​ക​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. ബി​യ​ർ വേ​സ്റ്റ് നി​റ​ച്ച 40 ചാ​ക്കു​ക​ൾ പു​റ​ത്തു നി​ര​ത്തി​യ​തി​നു​ശേ​ഷം അ​ക​ത്താ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ചാ​ക്കു​ക​ൾ അ​ടു​ക്കി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ൻ​ഫീ​ർ മു​ഹ​മ്മ​ദ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സൈ​മ​ൺ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പി.​ആ​ർ. ജി​നോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഇ.​ബി. അ​നീ​ഷ്, പി. ​വി​പി​ൻ, സി.​ഡി. ബാ​ബു, പി.​എ​ൻ. ശ​ശി​കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യും തൊ​ണ്ടി​മു​ത​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​സ്.​എ​ച്ച്.​ഒ​ക്ക് കൈ​മാ​റി​യ​താ​യി മു​ത്ത​ങ്ങ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
TAGS:Sulthanbatheri drug hunt Crime News Arrest 
News Summary - Three and a half tons of banned tobacco products seized
Next Story