Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 3:07 AM GMT Updated On
date_range 21 May 2026 3:07 AM GMTനെന്മേനി പഞ്ചായത്തിൽ കടുവ, പുലി ശല്യം രൂക്ഷം
text_fieldsസുൽത്താൻബത്തേരി: നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവ, പുലി ശല്യം തുടരുമ്പോൾ ജനജീവിതം ദുസ്സഹമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ചീരാലിൽ നാലു വളർത്തു മൃഗങ്ങളെയാണ് പുലി, കടുവ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി എത്തിയ വന്യമൃഗം ഷാജി എന്നയാളുടെ തൊഴുത്തിലെ ആടിനെ കൊന്നു. മറ്റൊരാടിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച മുത്താച്ചികുനിയിൽ കടുവ പോത്തിനെ കൊന്നതോടെയാണ് ഈ മേഖലയിൽ വന്യമൃഗശല്യം ഇടവേളക്ക് ശേഷം വീണ്ടും രൂക്ഷമായത്. മുത്താച്ചികുനിയിൽ രണ്ടു തവണയാണ് കടുവ എത്തിയത്. പിന്നീട് പുലി എത്തി. ആടിനെ ആക്രമിക്കുന്നത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മുത്താച്ചികുനിയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും കൂട് സ്ഥാപിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
Next Story


