Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമുത്തങ്ങയിൽ...

മുത്തങ്ങയിൽ രണ്ടുകോടിയുടെ കുഴൽപണം പിടിച്ചു

text_fields
bookmark_border
മുത്തങ്ങയിൽ രണ്ടുകോടിയുടെ കുഴൽപണം പിടിച്ചു
cancel

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ കാറിൽ കടത്തുകയായിരുന്ന രണ്ടുകോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. സുൽത്താൻ ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി. ഇസ്മായിൽ (40) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പൊലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.കർണാടക ഭാഗത്തുനിന്ന് വന്ന കെ.എ 51 എം.യു 5173 നമ്പർ കാറിലാണ് പണം കടത്താൻ ശ്രമിച്ചത്.

ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക്‌ ലൈറ്റിനോട്‌ ചേർന്ന് അനധികൃതമായി നിർമിച്ച പ്രത്യേകം അറകൾക്കുള്ളിലും ഒളിപ്പിച്ച 2,27,43,000 രൂപയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട് സഹിതം ഹാജരാക്കി. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Show Full Article
TAGS:muthanga Money laudering seizure Police Arrest 
News Summary - Two crore rupees in cash seized in Muthanga
Next Story