വില്പനക്കായി സൂക്ഷിച്ച 37 ലിറ്റര്‍ മദ്യം പിടികൂടി
text_fieldsസുൽത്താൻ ബത്തേരി:ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡിലെ പ്രിവന്റിവ് ഓഫിസര്‍ സി.ഡി സാബുവും സംഘവും അമ്പലവയല്‍ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച 37 ലിറ്റര്‍ മദ്യം പിടികൂടി.
സംഭവമായി ബന്ധപ്പെട്ട് അമ്പലവയല്‍ ആയിരംകൊല്ലി പ്രീതാ നിവാസ് വീട്ടില്‍ എ.സി പ്രഭാതി (47)നെ അറസ്റ്റ് ചെയ്തു. സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.വി. ഹരിദാസ്, പ്രിവന്റിവ് ഓഫിസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, എ.എസ്. അനീഷ്, പി.ആര്. വിനോദ് (ഇ.ഐ - ഐ.ബി), സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എ. രഘു, കെ. മിഥുന്, എം. സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ടി. ഫസീല എന്നിവരും പങ്കെടുത്തു.
ഓണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം കര്‍ശന പരിശോധനകളാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമിഷണര്‍ എ.ജെ. ഷാജി അറിയിച്ചു.