Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകഞ്ചാവും...

കഞ്ചാവും മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവും മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ
cancel
camera_alt

ആകാശ്

Listen to this Article

ബത്തേരി: വിൽപനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കഞ്ചാവും മെത്തഫിറ്റമിനുമായി ബംഗളുരു സ്വദേശി പിടിയിൽ. മായനദ്ധ നഗർ, എൽ. ആകാശ്(23)നെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാ ഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 17.77 ഗ്രാം കഞ്ചാവും, 00:44 ഗ്രാം മെത്തഫിറ്റമിനുമാണ് പിടിച്ചെടുത്തത്.

മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. കർണാടക ഭാഗത്ത് നിന്നും വരുകയായിരുന്ന കാറിൽ സഞ്ചരിച്ച ഇയാളുടെ അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. എസ്.ഐ ജെസ്വിൻ ജോയ്, സി.പി.ഓമാരായ കെ.കെ. അനിൽ, സി.പി.ഒ സിജോ ജോസ്, പ്രദീപൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article
TAGS:Youth arrested ganja methamphetamine Wayanad News 
News Summary - Youth arrested with cannabis and methamphetamine
Next Story