അവർ പറഞ്ഞു: ഇനി മാലിന്യം വലിച്ചെറിയില്ല
text_fields‘സ്മാൾ പോക്കറ്റ് ഫോർ വേസ്റ്റ്’ പദ്ധതിയുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ എ.യു.പി സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു
പടിഞ്ഞാറത്തറ: പുതുവർഷം മുതൽ പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ കുട്ടികൾ മാലിന്യം വലിച്ചെറിയില്ലെന്ന് ഉറപ്പ്. വിദ്യാലയത്തിലേക്ക് വരുമ്പോഴും തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും കഴിക്കാറുള്ള മിഠായി കവറുകളും സിപ്അപ് കവറുകളും വഴിയോരങ്ങളിൽ വലിച്ചെറിയുന്നതിനു പകരം ബിന്നുകളിലോ നിർദിഷ്ട് സ്ഥലത്തോ കുട്ടികൾ നിക്ഷേപ്പിക്കും.
എന്നാൽ, ഇത്തരം ബിന്നുകൾ പലയിടത്തും ഇല്ല. ഇതിനാൽ അത്തരം കവറുകളും കടലാസുകൾ കുട്ടികൾ തങ്ങളുടെ ബാഗിന്റെ ചെറിയ പോക്കറ്റിൽ തൽക്കാലം സൂക്ഷിക്കും. ഏതായാലും ‘സ്മാൾ പോക്കറ്റ് ഫോർ വേസ്റ്റ്’ എന്ന വലിയ പദ്ധതിക്കാണ് കുട്ടികൾ തുടക്കമിട്ടത്. കൃത്യമായി വേർതിരിച്ചു ശേഖരിക്കുന്ന ഇത്തരം അജൈവ മാലിന്യങ്ങൾ സമയബന്ധിതമായി ഹരിത കർമ സേനക്ക് പുനരുപയോഗത്തിനായി കൈമാറും.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റിവ്സ് ഫൗണ്ടേഷഷന്റെ സാങ്കേതിക സഹായത്തോടെയാണ് മാലിന്യനിർമാർജന പരിപാടികൾ പടിഞ്ഞാറത്തറ എ.യു.പി സ്കൂളിൽ നടപ്പിലാക്കുന്നത്.