Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2026 3:34 AM GMT Updated On
date_range 7 Jun 2026 3:34 AM GMTഎം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsമാനന്തവാടി: എം.ഡി.എം.എയുമായി കർണാടക സ്വദേശികളായ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. ബെംഗളൂരു സ്വദേശികളായ കെ. അനിൽകുമാർ (34), ജി.കെ. ബിന്ദു (33) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അരുൺകുമാറിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം-ബാവലി റോഡിലെ രണ്ടാംഗേറ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 4.248 ഗ്രാം എം.ഡി.എ.എയും ഇവർ സഞ്ചരിച്ച കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
Next Story


