Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightശാ​സ്ത്ര​ത്തെ...

ശാ​സ്ത്ര​ത്തെ വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​ണം -മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്

text_fields
bookmark_border
ശാ​സ്ത്ര​ത്തെ വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​ണം -മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്
cancel
camera_alt

റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മാ​ന​ന്ത​വാ​ടി എം.​ജി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ന​ന്ത​വാ​ടി: മ​നു​ഷ്യ​ന്റെ ചി​ന്താ​ശേ​ഷി​ക്കും അ​പ്പു​റ​ത്തേ​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്. എം.​ജി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ല ശാ​സ്ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ധു​നി​ക ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ ആ​രോ​ഗ്യ, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ശാ​സ്ത്രം ഒ​രു വ​ശ​ത്ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ലും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ലു​മെ​ല്ലാം വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത് മ​നു​ഷ്യ​ന്റെ നി​ല​നി​ൽ​പ്പി​നും ചി​ന്താ​ശേ​ഷി​ക്കും പു​തി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. യ​ന്ത്ര​ങ്ങ​ൾ മ​നു​ഷ്യ​ന്റെ ബു​ദ്ധി​ശ​ക്തി​യെ മ​റി​ക​ട​ക്കു​ന്ന സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ കാ​ല​ത്തേ​ക്ക് ലോ​കം നീ​ങ്ങു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​ത്ര​മാ​യി മാ​റ​രു​ത്. ശാ​സ്ത്ര​ത്തെ വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​ക​യും പു​തി​യ ആ​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​യി അ​വ​ർ വ​ള​ര​ണം. സ്വ​ന്തം ചി​ന്താ​ശേ​ഷി​യും സ​ർ​ഗാ​ത്മ​ക​ത​യും വി​വേ​ച​ന​ബു​ദ്ധി​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് സാ​ങ്കേ​തി​ക​വി​ദ്യ​യെ ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ഷ വി​ജ​യ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, എം.​ജി.​എം സ്കു​ൾ മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യ വെ​ളി​യ​ത്ത്, സ്വീ​ക​ര​ണ​ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ത്തു​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:T Siddiq Minister Artificial Intelligence science fest keralam 
News Summary - Use Science Wisely, Says Minister T. Siddique
Next Story