റോഡു പണി പൂർത്തിയായപ്പോൾ നടപ്പാത കാണാനില്ല
text_fieldsടാറിങ് കഴിഞ്ഞപ്പോൾ നടപ്പാത കുഴിയിലായ നിലയിൽ
വെള്ളമുണ്ട: എട്ടേനാൽ ടൗണിലെ മൊതക്കര-മാനന്തവാടി റോഡിന്റെ ടാറിങ് പൂർത്തിയായപ്പോൾ നടപ്പാത നഷ്ടമായി. റോഡിന്റെ പല ഭാഗത്തും ഒരടിയിലധികം റോഡ് ഉയർന്നപ്പോൾ നടപ്പാത കുഴിയിലായി. വെള്ളമുണ്ട എ.യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സ്വകാര്യ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളിലേക്കായി 5000ത്തിലധികം വിദ്യാർഥികൾ യാത്രചെയ്യുന്ന പ്രധാന നടപ്പാതയാണിത്.
റോഡു പണിയെ തുടർന്ന് മൂടിയ ഓവുചാലും നടപ്പാതയും നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധിതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. മഴക്കാലത്തിനു മുമ്പ് നടപ്പാത നന്നാക്കി വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.