മുള്ളൻകണ്ടി പുഴ വറ്റി, കുടിവെള്ളം മുട്ടും
text_fieldsമുള്ളൻകണ്ടി പുഴ വറ്റിയ നിലയിൽ
വെള്ളമുണ്ട: മുള്ളൻകണ്ടി പുഴ വറ്റിയതോടെ ജലസേചന പദ്ധതികൾ നിലക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളും ഇതോടെ ആശങ്കയിലായി. ബാണാസുരസാഗർ ഡാമിന്റെ വാൽവ് കഴിഞ്ഞ ദിവസം തുറന്ന് വെള്ളം പുറത്തുവിട്ടത് മുള്ളൻകണ്ടി പുഴക്ക് അനുഗ്രഹമാകുമെന്ന് പ്രതീക്ഷയുണ്ട്.
പടിഞ്ഞാറത്തറ തരിയോട് പഞ്ചായത്തുകളിൽ വെള്ളം വിതരണം ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ കിണർ സ്ഥിതിചെയ്യുന്നത് മുള്ളൻകണ്ടി പുഴയിലാണ്. കിണറിൽ വെള്ളമില്ലാത്തതിനാൽ ഒരാഴ്ചയായി വെള്ളം വിതരണം ചെയ്തിട്ട്. ഇതുമൂലം രണ്ട് പഞ്ചായത്തിലെയും ജനങ്ങൾ കുടിവെള്ളം കിട്ടാതെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.