അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 10000 രൂപ പിഴ
text_fieldsവൈത്തിരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അജൈവമാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തതിന് ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 10000 രൂപ പിഴ ചുമത്തി. മിന്നല്‍ പരിശോധനയിലാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്.
പ്ലാസ്റ്റിക് കവറുകള്‍, പേപ്പര്‍, പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി നിക്ഷേപിക്കുകയും കൂട്ടിയിട്ട് കത്തിച്ചതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്ഥാപന ഉടമയോട് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ സ്ക്വാഡ് നിർദേശം നല്കി. ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ എം. ജയചന്ദ്രന്, സ്ക്വാഡ് അംഗം പി. ബഷീര്‍, ടി.ആര്. രസിക, വൈത്തിരി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എ. അശ്വിന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.